Post Category
റിട്ട. ജസ്റ്റിസ് ഡി. ശ്രീദേവിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
കൊച്ചി: കേരള വനിതാ കമ്മീഷന്‍ മുന്‍ ചെയര്‍പെഴ്‌സണ്‍ റിട്ട. ജസ്റ്റിസ് ഡി. ശ്രീദേവിയുടെ നിര്യാണത്തില്‍ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ അനുശോചിച്ചു. നിയമരംഗത്തെ അനുഭവസമ്പത്ത് വനിതാ കമ്മീഷന്‍ അധ്യക്ഷയെന്ന നിലയില്‍ സ്ത്രീകളുടെ ഉന്നമത്തിനായി പ്രത്യേകം വിനിയോഗിക്കുകയും മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ജസ്റ്റിസ് ശ്രീദേവി. കുടുംബത്തിലും പുറത്തും സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് നിയമപരമായ പരിഹാരം കണ്ടെത്തുന്നതിന് ക്രിയാത്മകമായ ബോധവത്കരണ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനായി. സ്ത്രീപക്ഷത്തിന്റെ പുരോഗതിയില്‍ എന്നും ഓര്‍മിക്കപ്പെടുന്ന നാമമായിരിക്കും ജസ്റ്റിസ് ശ്രീദേവിയുടേതെന്ന് അനുശോചന സന്ദേശത്തില്‍ ജോസഫൈന്‍ പറഞ്ഞു.
date
- Log in to post comments