Skip to main content

ഗതാഗത നിരോധനം

ബെന്‍സിഗര്‍ ആശുപത്രിയ്ക്ക് സമീപമുള്ള ഹനുമാന്‍ കോവിലില്‍ നിന്നും ആരംഭിച്ച് ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വഴി ചിറ്റടീശ്വരം ശിവക്ഷേത്രം വരെ എത്തുന്ന റോഡ്, പി എസ് സി ഓഫീസിന് മുന്നിലൂടെ കടന്നുപോകുന്ന റോഡ്, എതിര്‍വശത്തേക്കുള്ള റോഡ് എന്നിവിടങ്ങളില്‍ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് മുതല്‍(ജൂലൈ 09) ഒരാഴ്ച്ചക്കാലത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി  പൊതുമരാമത്ത്  നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1827/2020)
 

date