Skip to main content

ദേശീയ പെന്‍ഷന്‍ പദ്ധതി രജിസ്‌ട്രേഷന്‍- ജീവനക്കാര്‍ നിബന്ധനകള്‍ പാലിക്കണം

 

 

 

 ദശീയ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രാണ്‍  രജിസ്ട്രേഷന്‍ നടത്തുന്നതിന് കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലാ ട്രഷറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.  കോവിഡ് സാമൂഹ്യ വ്യാപനം തടയുന്നതിന് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ ജീവനക്കാര്‍ പാലിക്കണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.

 

 അപേക്ഷയും അനുബന്ധ രേഖകളും ഒരു കവറിലാക്കി പുറത്ത് 'പാണ്‍ രജിസ്ട്രേഷനുള്ള അപേക്ഷ'എന്ന തലക്കെട്ടോടെ അപേക്ഷകന്‍/അപേക്ഷകയുടെ പേര്, പെന്‍, മൊബൈല്‍ നമ്പര്‍ ഓഫീസ് ടെലഫോണ്‍ നമ്പര്‍, ഓഫീസിന്റെ പേര് എന്നിവ രേഖപ്പെടുത്തി നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ ട്രഷറിയില്‍ എത്തിക്കണം.  

 

പ്രാണ്‍ രജിസ്ട്രേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അപേക്ഷകള്‍ പരിശോധിച്ചതിനു ശേഷം ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ സ്പാര്‍ക്ക് ഡാറ്റയിലോ അപേക്ഷയിലോ ആവശ്യമുണ്ടെങ്കില്‍  ബന്ധപ്പെട്ട അപേക്ഷകരെ/ഓഫീസില്‍ ഇക്കാര്യം ഫോണ്‍ മുഖാന്തിരം അറിയിക്കും. സ്പാര്‍ക്കില്‍ തിരുത്തലുകള്‍ വരുത്തിയെന്ന് ഉറപ്പാക്കിയതിനു ശേഷം പ്രാണ്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള തീയതിയും  സമയവും ബന്ധപ്പെട്ട അപേക്ഷകരെ അറിയിക്കും.     

 

date