സ്മാര്‍ട്ട് ചാലഞ്ച് - രക്ഷിതാക്കള്‍ക്ക് ഫോണുകള്‍ കൈമാറി
സ്മാര്‍ട്ട് ചാലഞ്ച് പദ്ധതിയിലൂടെ പ്രവര്‍ത്തനക്ഷമമാക്കിയ സ്മാര്‍ട്ട് ഫോണുകള്‍ രക്ഷിതാക്കള്‍ക്ക് കൈമാറി. പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവ സൗജന്യമായി റിപ്പയര്‍ ചെയ്ത് വിദ്യഭ്യാസ വകുപ്പു വഴി വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നതാണ് പദ്ധതി. ജില്ലാ കലക്ടര്‍ സാംബശിവ റാവുവും എഡിഎം റോഷ്‌നി നാരായണനും ചേര്‍ന്ന് 20 ഫോണുകളാണ് കലക്ട്രേറ്റ് പരിസരത്ത് വെച്ച് കൈമാറിയത്.
കണക്റ്റഡ് ഇനീഷ്യേറ്റീവ്, ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍ , എന്നിവരുടെ നേതൃത്വത്തില്‍ മൈ ജി യുമായി ചേര്‍ന്ന് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പദ്ധതിയുടെ ഭാഗമായി 200 ലധികം ഫോണുകള്‍ ലഭിച്ചിരുന്നു.
സ്മാര്‍ട്ട് ചാലഞ്ച് കോര്‍ഡിനേറ്റര്‍ യു.പി.ഏകനാഥന്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സൂര്യ, കണക്റ്റഡ് ഇനീഷ്യേറ്റീവ് പ്രതിനിധി പ്രമോദ് മണ്ണടത്ത്, മൈ ജി സര്‍വ്വീസ് ഇന്‍ ചാര്‍ജ്ജ് ഡോ. മുഹമ്മദ് ഷാഫി ,കെ കെ.ഫിറോസ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments