Post Category
ബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക്
കോവിഡ് 19 രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ക്കിടക വാവ് പോലെയുളള വിശേഷ ദിവസങ്ങളിലെ ബലിതര്‍പ്പണ ച്ചടങ്ങുകള്ക്ക് മലബാര്‍ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ സമ്പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ കൂട്ടമായി എത്തുന്നതു മൂലം കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാതിരിക്കുകയും സമൂഹവ്യാപനത്തിന് കാരണമാകുകയും ചെയ്തേക്കാമെന്നതിനാലാണ് തീരുമാനം.
date
- Log in to post comments