Skip to main content

ശുചീകരണ ദിനം ആചരിച്ചു

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ശുചീകരണ ദിനം ആചരിച്ചു. കലക്‌ട്രേറ്റില്‍ നടന്ന ജില്ലാതല ഉദ്ഘാടനം എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു.
കോവിഡ്  പശ്ചാത്തലത്തില്‍ ഭാഗീകമായി  പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുകിന്റെ  ഉറവിട നശീകരണവും നടത്തി. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഉറവിട നശീകരണം നടത്തി.
എലിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട്  തൊഴില്‍ ചെയ്യുന്നവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ തുടര്‍ ദിവസങ്ങളില്‍ വിതരണം ചെയ്യും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത,  ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ  ആര്‍ സന്ധ്യ, ഡോ ജെ മണികണ്ഠന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ്, പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1836/2020)
 

date