Skip to main content

നിയന്ത്രണങ്ങള്‍ കടുപ്പിക്കും, ജാഗ്രത കൈവിടരുത് - ജില്ലാ കലക്ടര്‍

ഇതര ജില്ലകളില്‍ കോവിഡ്  രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍. ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. പുറത്തിറങ്ങുന്നവര്‍ മാസ്‌ക്ക് ധരിക്കാന്‍ മറക്കരുത്. സ്ഥാപനങ്ങളില്‍ കൈ കഴുകലും  സാനിറ്റൈസറും ഉറപ്പാക്കണം. സാമൂഹിക അകലം പാലിക്കണം. വഴിയോരക്കച്ചവടവും മത്സ്യ വില്പനയും നിരോധിച്ചിട്ടില്ലെങ്കിലും അവ അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കരുത്. ഓഫീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും  ഹാര്‍ബറുകള്‍ അടച്ചിട്ടതും പൊതുന• മാത്രം ലക്ഷ്യം വച്ചാണ്. വേണ്ടി വന്നാല്‍ നിയന്ത്രണം ലംഘിക്കുന്നവരുടെ പേരില്‍ പിഴ ഈടാക്കുന്നതുള്‍പ്പടെ നടപടി സ്വീകരിക്കേണ്ടിവരും. പൊതുവേ കൊല്ലം നിവാസികള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കുന്നുണ്ട് ഇത് ആശ്വാസകരമാണ്. മറ്റ് ദേശങ്ങളില്‍ നിന്നെത്തുന്നവരെ ജാഗ്രത പാലിക്കാന്‍ നിര്‍ബ്ബന്ധിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1843/2020)
 

date