Skip to main content

വാഹന ലേലം 22ന് 

കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസിലെ ഔദ്യോഗിക വാഹനമായ KL-01 E-8788 നമ്പര്‍ ജീപ്പ് നിലവിലുള്ള അവസ്ഥയില്‍ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസില്‍ ജൂലൈ 22ന് രാവിലെ 11ന് ക്വാട്ടേഷന്‍/ ലേല വ്യവസ്ഥയില്‍ വില്‍പ്പന നടത്തും. ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള വ്യക്തികള്‍ക്ക്/ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസറുടെ അനുമതിയോടുകൂടി വാഹനം പരിശോധിക്കാം. 

ജൂലൈ 15ന് വൈകിട്ട് അഞ്ചുവരെ മുദ്രവച്ച ക്വാട്ടേഷനുകള്‍ പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസില്‍ സ്വീകരിക്കും. പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസറുടെ പേരില്‍ എടുത്ത 5000 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ്  ക്വാട്ടേഷനോടൊപ്പം സമര്‍പ്പിക്കണം. ബാങ്ക് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യാത്തതോ നിശ്ചിത സമയത്തിനകം സമര്‍പ്പിക്കാത്തതോ ആയ ക്വാട്ടേഷനുകള്‍ സ്വീകരിക്കില്ല. ലേലത്തില്‍ നേരിട്ട് പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം 5000 രൂപാ നിരത ദ്രവ്യമായി ജില്ലാ സപ്ലൈ ഓഫീസില്‍ അടയ്ക്കണം. ഫോണ്‍: 0468 2222612, 2320509

date