Skip to main content

നിയമ സേവന അതോറിറ്റി ദശദിന പ്രചാരാണത്തിന്  ഇന്ന്(നവംബര്‍ ഒന്‍പത്) തുടക്കം

ജില്ലാ നിയമ സേവന അതോറിറ്റി നിയമസേവന ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദശദിന പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ഇന്ന്(നവംബര്‍ ഒമ്പത്) രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ഐ.ടി. ഹാളില്‍  അതോറിറ്റി ചെയര്‍മാന്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി ഇ. എം. മുഹമ്മദ് ഇബ്രാഹിം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ അധ്യക്ഷത വഹിക്കും. 

ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഒന്നാം അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി ഇ. ബൈജു വിഷയാവതരണം നടത്തും. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി.കെ. ബൈജു, സിറ്റി പോലീസ് കമ്മീഷണര്‍ എസ്. അജിതാബീഗം, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. പ്രദീപ് വിജയന്‍, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. ആര്‍, സേതുനാഥന്‍ പിള്ള, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഷൈലജ എന്നിവര്‍ ആശംസയര്‍പ്പിക്കും.

ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് ആര്‍. സുധാകാന്ത് സ്വാഗതവും ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കെ. ഹരികുമാര്‍ നന്ദിയും പറയും.  നവംബര്‍ 18വരെ  നിയമസേവന സ്ഥാപനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചാണ് പ്രചാരണം  നടത്തുന്നത്.                

(പി.ആര്‍.കെ.നമ്പര്‍  2550/17)

date