Skip to main content

അങ്കണവാടി വർക്കർ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം

ആലപ്പുഴ: വനിത ശിശുവികസന വകുപ്പിന്റെ കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിൽ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ ഹെൽപ്പർ തസ്തികകളിൽ നിലവിലുള്ള/പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ചേർത്തല ഫയർ സ്റ്റേഷന് എതിർവശം പ്രവർത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. അപേക്ഷകരുടെ പ്രായം 18നും 46നും മധ്യേ. എസ്.എസ്.എൽ.സി  പാസാകാത്തവരായിരിക്കണം. അവസാന തീയതി ജൂലൈ 17.

date