തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്, പോളിങ് സ്‌റ്റേഷനുകളുടെ പുനഃക്രമീകരണം സ്ംബ്ധിച്ച് ചർച്ച നടത്തി
ആലപ്പുഴ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം സംബന്ധിച്ച് ജില്ലയിലെ രാഷ്ട്രീയ പാർട്ടി നേതൃത്വവുമായുള്ള യോഗം കളക്ടറേറ്റിൽ ശനിയാഴ്ച വൈകിട്ട് നടന്നു.ഡെപ്യൂട്ടി കളക്ടർ പി എസ് സ്വർണ്ണമ്മയുടെ അധ്യക്ഷതയിലായിരുന്നു യോഗം. തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലുള്ള പോളിംഗ് സ്റ്റേഷനുകളിലെ അടിസ്ഥാനസൗകര്യങ്ങൾ പരിശോധിച്ച് മാറ്റങ്ങൾ വരുത്തുന്നതിന് അതത് ് തദ്ദേശസ്ഥാപന സെക്രട്ടറിമാരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നു. ജില്ലയിലാകെ 72 ഗ്രാമ പഞ്ചായത്തുകളും 6 നഗരസഭകളുമാണ ഉള്ളത്. നിലവിൽ 72 ഗ്രാമപഞ്ചായത്തുകളിൽ 1169 വാർഡുകളിലായി 1984 പോളിംഗ് സ്റ്റേഷനുകളും ആറു നഗരസഭകളിൽ 215 വാർഡുകളിലായി 268 പോളിംഗ് സ്റ്റേഷനുകളും ഉൾപ്പെടെ 2252 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. നിലവിൽ വിവിധ പഞ്ചായത്തുകളിലായി 213 പോളിങ് സ്റ്റേഷനുകളും നഗരസഭകളിലെ 31 പോളിങ് സ്‌റ്റേഷനുകളുടെയും പുനക്രമീകരണം സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചിട്ടു്ണ്ട്. ഇതു സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി ചർച്ച ചെയ്യുന്നതിന് ജൂലൈ 7 വരെ അത് തദ്ദേശഭരണസ്ഥാപനങ്ങളിൽ രാഷ്ട്രയ പാർട്ടി പ്രതിനിധികളുമായുള്ള യോഗം നടക്കും. പോളിംഗ് സ്റ്റേഷനുകൾ സംബന്ധിച്ച് അന്തിമതീരുമാനം ഏഴാം തീയതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കും. പോളിങ് സ്റ്റേഷനുകളുടെ കാര്യത്തിൽ പുനക്രമീകരണം ആവശ്യമെങ്കിൽ അത് സംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർക്ക് ശുപാർശ ലഭിച്ചാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തിന് നൽകും. യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കെട്ടിടങ്ങളുടെ ബലക്ഷയം, നിബന്ധനയിൽ കൂടുതൽ വോട്ടർമാർ ഉള്ളത്, റാംപിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തത എന്നിവ പരിഗണിച്ചാണ് നിലവിലുള്ള പോളിങ് സ്‌റ്റേഷനുകളിൽ മാറ്റങ്ങൾ വരുത്തുന്നത്.
- Log in to post comments