Skip to main content

വിദ്യാഭ്യാസ ആനുകൂല്യം: സ്‌കൂളുകൾ രേഖകൾ നൽകണം

 

ആലപ്പുഴ: ജില്ലയിൽ 2020--21 സാമ്പത്തികവർഷം സർക്കാർ,എയ്‌ഡഡ്‌,അംഗീകൃത സ്വകാര്യ സ്‌കൂളുകളിലെ ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ പട്ടികവർഗ വിദ്യാർഥികൾക്ക് സംസ്ഥാന സർക്കാർ അനുവദിച്ച വിദ്യാഭ്യാസാനുകൂല്യം വിതരണം ചെയ്യാനായി സ്‌കൂൾ സ്ഥാപന മേധാവികൾ രേഖകൾ ലഭ്യമാക്കണം. സ്‌കൂൾ സ്ഥാപന മേധാവിയുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, കുട്ടികളുടെ ലിസ്റ്റ് എന്നിവ (സ്ഥാപന മേധാവികൾ സാക്ഷ്യപ്പെടുത്തിയത്) സഹിതമാണ് അപേക്ഷ നൽകേണ്ടത്. 9,10 ക്ലാസുകളിലെ രണ്ടുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള പട്ടികവർഗ വിദ്യാർഥികൾക്കുള്ള കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പ് ഇ-ഗ്രാന്റ്‌സ് പോർട്ടൽ മുഖേന വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിൽ വിതരണം ചെയ്യും. സ്‌കൂൾ മേധാവികൾ അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ www.egrantz.kerala.gov.in എന്ന് സ്‌കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈനായി പട്ടികവർഗ വികസന വകുപ്പിൽ ലഭ്യമാക്കണം. എല്ലാ പട്ടികവർഗ വിദ്യാർഥികൾക്കും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്ന് സ്‌കൂൾ സ്ഥാപന മേധാവികൾ ഉറപ്പാക്കണമെന്നും പട്ടികവർഗ വികസന ഓഫീസർ അറിയിച്ചു. വിദ്യാഭ്യാസാനുകൂല്യം ലഭിക്കാൻ ആവശ്യമായ രേഖകൾ സഹിതം അപേക്ഷ ജൂലൈ 15നകം പൂനലൂർ പട്ടികവർഗ്ഗ വികസന ഓഫീസിൽ ലഭിക്കണം. ഫോൺ: 0475 2222353.

date