Skip to main content

ഉന്നത വിദ്യാഭ്യാസ പഠനസഹായം : അപേക്ഷ ആഗസ്റ്റ് 31 വരെ

 

സംസ്ഥാന കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കളില്‍ നിന്നും 2020-21 അദ്ധ്യയന വര്‍ഷത്തിലെ എസ്.എസ്.എല്‍.സി, ഉന്നത പഠനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തിലുള്ള അപേക്ഷ, ക്ഷേമനിധി ബോര്‍ഡ് പാസ്ബുക്കിന്റെ ആദ്യ പേജ് മുതല്‍ അടച്ചതുവരെയും ഐഡന്ററ്റി കാര്‍ഡിന്റെ ആദ്യപേജ് മുതല്‍ ഒമ്പതാം പേജ് വരെയുള്ള പകര്‍പ്പ്, അപേക്ഷകരായ  തൊഴിലാളികളുടെ നാഷണലൈസ്ഡ്/ ഷെഡ്യൂള്‍ഡ് ബാങ്ക് അക്കൗണ്ട് പകര്‍പ്പ്  സഹിതം ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 31 വരെ ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിക്കാന്‍ വരുന്നവര്‍ കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date