Post Category
ദര്‍ഘാസ് ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാറടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹനം ലഭ്യമാക്കുന്നതിന് മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. 2020 ഓഗസ്റ്റ് മുതല്‍ 2021 മാര്‍ച്ച് വരെ 8 മാസത്തേക്കാണ് വാഹനം ലഭ്യമാക്കേണ്ടത്. ടാക്‌സി പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള രേഖകളുള്ളതും ഏഴു വര്‍ഷത്തിലധികം കാലപ്പഴക്കം ഇല്ലാത്ത വാഹനമായിരിക്കണം. പ്രതിമാസം 1500 കിലോമീറ്റര്‍ വരെ വാഹനം ഓടുന്നതിന് പരമാവധി 30,000 രൂപ അനുവദിക്കും. ദര്‍ഘാസുകള്‍ ജൂലൈ 17 ന് ഉച്ചയ്ക്ക് 12 വരെ വിതരണം ചെയ്യും. അതേദിവസം ഉച്ചയ്ക്ക് ഒന്ന് വരെ ദര്‍ഘാസ് സ്വീകരിക്കും. വൈകിട്ട് മൂന്നിന് തുറക്കും. ഫോണ്‍: 8281999061
date
- Log in to post comments