കളിമണ്‍ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം
കളിമണ്ണ് ഉല്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തിലുള്‍പ്പെട്ടവര്‍ക്ക് നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നു. പരമാവധി രണ്ടു ലക്ഷം രൂപയാണ് വായ്പ ലഭിക്കുക. പലിശ നിരക്ക് ആറ് ശതമാനമാണ്. തിരിച്ചടവ് കാലാവധി 60 മാസം.
അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ ഉല്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ആശ്രിതരായിരിക്കണം പ്രായപരിധി 18 മുതല്‍ 55 വരെ. കുടുംബ വാര്‍ഷികവരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷാഫോറം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍, പദ്ധതി നിബന്ധനകള്‍ www.keralapottery.org ല്‍ ലഭിക്കും. ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂലൈ 31 ന് വൈകിട്ട് അഞ്ചിനകം മാനേജിങ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാംനില, കനക നഗര്‍, കവടിയാര്‍ പോസ്റ്റ്, തിരുവനന്തപുരം - 695003 തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാം.
- Log in to post comments