Skip to main content

കൊറോണ കൺട്രോൾറൂം എറണാകുളം, 1/7/20 ബുള്ളറ്റിൻ - 6.30   PM

•       ജില്ലയിൽ ഇന്ന് 12    പേർക്ക്  രോഗം സ്ഥിരീകരിച്ചു.

•       ജൂൺ 13 ന് കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 56 വയസുള്ള വല്ലാർപാടം സ്വദേശി, ജൂൺ 20 ന് റിയാദ് - കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഗർഭിണിയായ ആരക്കുഴ സ്വദേശിനി, ജൂൺ 27 ഡൽഹിയിൽ നിന്ന് വിമാനമാർഗം എത്തിയ 24 വയസുള്ള കവളങ്ങാട് സ്വദേശിനി. 

•       ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ  ഭാര്യക്കും ( 38 വയസ്സ്) മകനും (3 വയസ്സ്) ഇന്ന് രോഗം സ്ഥിരീകരിച്ചു.

•       ജൂൺ 27ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ സ്വദേശിയുടെ സഹപ്രവർത്തകനായ 43 വയസുള്ള പച്ചാളം സ്വദേശി. ഇതേ സ്ഥാപനത്തിനടുത്ത് ഗോഡൗണുള്ളതും ടി ഡി റോഡിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലെ വ്യപാരിയായ  66 വയസുള്ള തോപ്പുംപടി സ്വദേശി, ഇദ്ദേഹത്തിന്റെ ഭാര്യ (58 വയസ്സ്), മകൻ (26 വയസ്സ്),  മരുമകൾ  (21 വയസ്സ്), കൂടാതെ   ഇതേ സഥാപനത്തിലെ ജീവനക്കാരിയായ 22 വയസുള്ള എളംകുന്നപ്പുഴ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.   

•       ജൂൺ 28 ന് റോഡ് മാർഗം ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലെത്തിയ ഡോക്ടറായ 43 വയസുള്ള കർണാടക സ്വദേശിക്കും ഇന്ന്  രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം അതെ  ആശുപത്രിയിൽ ചികിത്സയിലാണ്.   

•       മാർക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന പുരോഗമിക്കുന്നു.  ഇന്ന് മൊബൈൽ മെഡിക്കൽ ടീം 26 പേരുടെ സാമ്പിളുകൾ പരിശോധയ്ക്കായി ശേഖരിച്ചു. സാമ്പിൾ ശേഖരിക്കുന്നത് നാളെയും തുടരും.

•       ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച മൂന്നര വയസുള്ള പല്ലാരിമംഗലം സ്വദേശിയായ കുട്ടി ഇന്ന് രോഗമുക്തി നേടി. കുട്ടിയുടെ അമ്മ ജൂൺ 25 ന് രോഗമുക്തയായിരുന്നു.

•       ഇന്ന് 579 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 519 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  13723 ആണ്. ഇതിൽ 11561  പേർ വീടുകളിലും, 867 പേർ കോവിഡ് കെയർ സെന്ററുകളിലും  1295 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•       ഇന്ന് 41 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. 
       കളമശ്ശേരി മെഡിക്കൽ കോളേജ്- 23
       കരുവേലിപ്പടി താലൂക്ക് ആശുപത്രി-7
       പറവൂർ താലൂക്ക് ആശുപത്രി- 1
       സ്വകാര്യ ആശുപത്രികൾ - 10

•       വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന  17  പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
       കളമശ്ശേരി മെഡിക്കൽ കോളേജ്- 5
       അങ്കമാലി അഡ്ലക്സ്- 6
       സ്വകാര്യ ആശുപത്രികൾ-6

•       ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം  254  ആണ്.
       കളമശ്ശേരി മെഡിക്കൽ കോളേജ് –  68
       കരുവേലിപ്പടി താലൂക്ക് ആശുപത്രി-8
       അങ്കമാലി അഡ്ലക്സ്- 134
       പറവൂർ താലൂക്ക് ആശുപത്രി- 1
       ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
       സ്വകാര്യ ആശുപത്രികൾ - 39

•       ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 190 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിൽ 51 പേരും അങ്കമാലി അഡല്ക്സിൽ 134  പേരും  ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ 2 പേരും ചികിത്സയിലുണ്ട്.

•       ഇന്ന് ജില്ലയിൽ നിന്നും 200 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 196 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.  ഇതിൽ 12        എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്.  ഇനി 325 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•       ഇന്ന് 599 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 130 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•       ഹൈക്കോർട്ട് ജീവനക്കാർക്ക്  വ്യക്തിഗതസുരക്ഷ ഉപാധികൾ, കൈകഴുകുന്ന രീതി, മാസ്കുകളുടെ ശരിയായ ഉപയോഗം, ബ്രേക്ക് ദി ചെയിൻ, ഓഫീസ് അണുവിമുക്തമാക്കൽ  തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.

•       വാർഡ് തലങ്ങളിൽ   3457 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•       ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 364 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 63 ചരക്കു ലോറികളിലെ 89 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 46 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

ജില്ലാ കളക്ടർ,
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2368902/2368702

date