Skip to main content

എറണാകുളം അറിയിപ്പുകള്‍

കാര്‍ഷിക ലേഖന മത്സരം

കൊച്ചി: ഹൈസ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 'കൃഷിയെന്ന പൈതൃകം' എന്ന വിഷയത്തില്‍ ലേഖന മത്സരം നടത്തുന്നു. കയ്യെഴുത്തു പ്രതി എട്ടു പേജിലും ടൈപ്പുചെയ്തത് അഞ്ചു പേജിലും കൂടരുത്. രചയിതാവിന്റെ പേരും വിലാസവും ഫോണ്‍ നമ്പറും ലേഖനത്തില്‍ ചേര്‍ക്കാതെ പ്രത്യേകപേജില്‍ മാത്രമെഴുതിയൂം സ്‌കൂള്‍ മേലധികാരിയുടെ സാക്ഷിപത്രത്തോടൊപ്പം, പത്രാധിപര്‍, കേരള കര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം -3 അല്ലെങ്കില്‍ editorkkfib@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ മാര്‍ച്ച് 10നകം അയക്കേണ്ടതാണ്.

 

വെള്ളക്കരം: തൃപ്പൂണിത്തുറയില്‍ അദാലത്ത്

കൊച്ചി: ജല അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷനില്‍ വെള്ളക്കരം കുടിശിക അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിലേക്കുള്ള അപേക്ഷ മാര്‍ച്ച് 12നകം എസ്.എന്‍ ജംഗ്ഷനിലെ അതോറിറ്റി ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date