Skip to main content

പെരിനാട് ഗ്രാമപഞ്ചായത്തില്‍ ഏഴ് തീരദേശ-ഗ്രാമീണ റോഡുകള്‍ ഉദ്ഘാടനം ഇന്ന്(ജൂലൈ 12)

പെരിനാട് ഗ്രാമപഞ്ചായത്തിലെ ആറ് തീരദേശ-ഗ്രാമീണ റോഡുകള്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഇന്ന്(ജൂലൈ 12) നാടിന് സമര്‍പ്പിക്കും. വൈകിട്ട് നാലിന് ചേറ്റ്കട കായലോരത്ത് നടക്കുന്ന ചടങ്ങില്‍ ആറ് റോഡുകളുടെ ഉദ്ഘാടനവും ഒരു റോഡിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.
ടൂറിസത്തിന്റെ സാധ്യതകളും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ യാത്ര സൗകര്യവും മെച്ചപ്പെടുത്തുന്നതിനായാണ് 3.35 കോടി രൂപ ധനസഹായത്തില്‍ ഏഴ് റോഡുകള്‍ അനുവദിച്ചിട്ടുള്ളത്. സെന്റ് ജോര്‍ജ് ചര്‍ച്ച്-കൈതാകോടി റോഡിന് പത്ത് ലക്ഷം രൂപയും, നാന്തിരിക്കല്‍-കൈതാകോടി തീരദേശറോഡിന് രണ്ട് കോടി രൂപയും, നാന്തിരിക്കല്‍-കെ പി കമ്പനി റോഡിന് ഏഴ് ലക്ഷം രൂപയും, കേരളപുരം-ചെറുമൂട് റോഡിന് 45 ലക്ഷം രൂപയും, ശ്രീശിവന്‍മുക്ക്-പിഎച്ച്‌സി റോഡിനും അനുബന്ധ റോഡുകള്‍ക്കുമായി 40 ലക്ഷം രൂപയും, നവജ്യോതി-സ്റ്റാര്‍ച്ച് ഫാക്ടറി റോഡിന് 33 ലക്ഷം രൂപയുമാണ് ധനസഹായം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 1859/2020)

 

date