Skip to main content

പൊന്നാനിയില്‍ നിരോധനജ്ഞ പ്രഖ്യാപിച്ചു

     സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പൊന്നാനി താലൂക്കില്‍ സി.ആര്‍.പി.സി സെക്ഷന്‍ 144 വകുപ്പ്  പ്രകാരം ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊന്നാനി താലൂക്ക് മേഖലയിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍, വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ തുടങ്ങി ഇരുപത്തിയഞ്ചിലധികം വ്യക്തികള്‍ക്ക് ഉറവിടം വ്യക്തമാകാതെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.  പൊന്നാനിയിലെ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നടപ്പില്‍ വരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിക്കും ഇന്‍സിഡന്റ് കമാന്‍ഡര്‍ ആയ പൊന്നാനി തഹസില്‍ദാര്‍ക്കും ജില്ലാകലക്ടര്‍ നിര്‍ദേശം നല്‍കി.
    ഈ  അടിയന്തിര  സാഹചര്യത്തില്‍ പൊന്നാനി താലൂക്ക് പരിധിയില്‍ ഉള്‍പ്പെടുന്ന മേഖലകളില്‍ താഴെ പറയുന്ന  കാര്യങ്ങള്‍ നിരോധിച്ചിട്ടുണ്‍്.   
•    പൊന്നാനി താലൂക്ക് പരിധിയില്‍ അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന സ്ഥലങ്ങളിലൊഴികെ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടില്ല.
•    മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളില്‍ അല്ലാതെയുള്ള യാത്രകള്‍ നിരോധിച്ചു.
•    പൊന്നാനി നഗരസഭാ പരിധിയില്‍ മത്സ്യ മാംസാദികളുടെ വിപണനം പാടില്ല.
•    10 വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യരുത്.
•    മാസ്‌കുകള്‍ ധരിച്ചു മാത്രമേ പൊതു സ്ഥലങ്ങളില്‍ സഞ്ചരിക്കാവൂ.
•    പൊന്നാനി താലൂക്കില്‍ നാലുചക്ര സ്വകാര്യ/ടാക്‌സി വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം പരമാവധി മൂന്ന് പേര്‍ മാത്രമേ യാത്ര ചെയ്യുവാന്‍ പാടുള്ളൂ. യാത്രകള്‍ അടിയന്തര സാഹചര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം.
•    സ്‌കൂളുകള്‍,  കോളജുകള്‍, മറ്റ് വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍, മതപഠന  കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെ ക്ലാസുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല  വിനോദങ്ങള്‍, വിനോദയാത്രകള്‍ എന്നിവ  സംഘടിപ്പിക്കുന്നത് നിരോധിച്ചു. ഓണ്‍ലൈന്‍ പഠന മാര്‍ഗങ്ങള്‍ അനുവദിക്കും.
•    ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ എന്നിവിടങ്ങളിലെ ആരാധനകള്‍, ആഘോഷങ്ങള്‍, അന്നദാനങ്ങള്‍ എന്നിവ നിരോധിച്ചു.
•    വിവാഹചടങ്ങുകളിലും മരണാനന്തര ചടങ്ങുകളിലും കൃത്യമായ ശാരീരിക അകലം പാലിച്ച് പരമാവധി 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കുവാന്‍ പാടുള്ളൂ.
•    പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചു.  ശിക്ഷാര്‍ഹമായ കുറ്റമായതിനാല്‍ നിലവിലെ നിയമം അനുസരിച്ച് പൊലീസ് പിഴ ഈടാക്കും.
•    ആശുപത്രികളില്‍  രോഗിക്ക് കൂട്ടിരിപ്പിനായി ഒന്നിലധികം പേര്‍ ഉണ്‍ാകരുത്. 
•    വ്യാപാര സ്ഥാപനങ്ങളില്‍ യാതൊരു കാരണവശാലും ശീതീകരണ സംവിധാനം  (എയര്‍ കണ്‍ീഷണര്‍) ഉപയോഗിക്കാന്‍ പാടില്ല.
•    പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ എന്നിവ നിരോധിച്ചു.
•    ടൂറിസം കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളിലേക്കുള്ള  സഞ്ചാരികളുടെ  പ്രവേശനം നിരോധിച്ചു.
•    ജങ്കാര്‍ സര്‍വീസ്, ഫിഷിങ് ഹാര്‍ബര്‍ എന്നിവയുടെ പ്രവര്‍ത്തനം നിരോധിച്ചു.
•      വ്യാപാര സ്ഥാപനങ്ങളുടെ കവാടത്തില്‍  ഉപഭോക്താക്കള്‍ക്കായി  സോപ്പും  സാനിറ്റൈസറും സജ്ജീകരിക്കണം. 
•    കടയിലും പരിസരത്തും സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. 
•    സ്ഥാപനങ്ങളുടെ പുറത്ത് ശാരീരികാകലം പാലിക്കുന്നതിനായി പ്രത്യേക അടയാളങ്ങള്‍ (45 സെന്റിമീറ്റര്‍ ഡയമീറ്റര്‍ സര്‍ക്കിള്‍) നിര്‍ബന്ധമായും രേഖപ്പെടുത്തണം.
      ജില്ലയില്‍ 41 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
ജില്ലയില്‍ 41 പേര്‍ക്ക് കൂടി ഇന്നലെ (ജൂലൈ 10) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 21 ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന 20 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.
സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച പൊന്നാനി സ്വദേശി (60),  പുതുപൊന്നാനി സ്വദേശികളായ ബസ് കണ്‍ക്ടര്‍ (29), ബിസിനസുകാരന്‍ (31), തൊഴിലാളി (66), മത്സ്യത്തൊഴിലാളികളായ പൊന്നാനി പള്ളിപ്പടി സ്വദേശി (50), പുതുപൊന്നാനി സ്വദേശികളായ 58 വയസുകാരന്‍, 65 വയസുകാരന്‍, പൊന്നാനി സ്വദേശികളായ 40 വയസുകാരന്‍, 34 വയസുകാരന്‍, പൊന്നാനിയില്‍ പെട്ടിക്കടയില്‍ പോയ പുതുപൊന്നാനി സ്വദേശിനി (65), പൊന്നാനി സ്വദേശിയായ തൊഴിലാളി (49), പുതു പൊന്നാനി സ്വദേശി (70), തയ്യല്‍ക്കട നടത്തുന്ന വെളിയങ്കോട് സ്വദേശി (53), അടയ്ക്കാ കച്ചവടക്കാരനായ കാലടി സ്വദേശി (27), പൊന്നാനി സ്വദേശിനി (27), പപ്പടക്കച്ചവടം നടത്തുന്ന വെളിയങ്കോട് സ്വദേശി (32), ഇലക്ട്രീഷ്യനായ എടപ്പാള്‍ സ്വദേശി (33), പൊന്നാനി സൗത്ത് സ്വദേശിനി (45), കൂടാതെ എടപ്പാള്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ പുതുപൊന്നാനി സ്വദേശിനികളായ 39 വയസുകാരി, 68 വയസുകാരി, മത്സ്യത്തൊഴിലാളിയായ 39 വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
ജൂണ്‍ 27ന് ഷാര്‍ജയില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടപ്പാള്‍ അയിലക്കാടുള്ള കുടുംബത്തിലെ 40 വയസുകാരി, 29 വയസുകാരി, ഇവരുടെ രണ്‍്, നാല്, എട്ട് വയസുള്ള കുട്ടികള്‍, ജൂണ്‍ 25 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഊരകം സ്വദേശി (60), ജൂണ്‍ 14 ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വെട്ടം രണ്‍ത്താണി സ്വദേശി (31), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചുങ്കത്തറ സ്വദേശി (48), ജൂണ്‍ 29 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചോക്കാട് കൂരാട് സ്വദേശിനി (72), ജൂലൈ മൂന്നിന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചേലേമ്പ്ര സ്വദേശി (52), ജൂലൈ മൂന്നിന് ദമാമില്‍ നിന്നും കണ്ണൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് കൂമങ്കുളം സ്വദേശി (53), ജൂണ്‍ 25 ന് കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചാലിയാര്‍ എരഞ്ഞിമങ്ങാട് സ്വദേശി (42), ജൂലൈ ഒമ്പതിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വട്ടംകുളം സ്വദേശി (52), ജൂണ്‍ 22 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നിലമ്പൂര്‍ ചക്കാലക്കുത്ത് സ്വദേശി (29), ജൂലൈ ഒമ്പതിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കീഴാറ്റൂര്‍ സ്വദേശി (33), ജൂണ്‍ 22 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി (34), ജൂണ്‍ 25 ന് ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി മുട്ടിപ്പാലം സ്വദേശി (37), ജൂണ്‍ 23 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തെന്നല സ്വദേശി (48), ജൂണ്‍ 26 ന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരിന്തല്‍മണ്ണ കാക്കോത്ത് സ്വദേശിനി (72), ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മണ്ണാര്‍മല സ്വദേശി (58) എന്നിവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയും രോഗബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്‍ായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

date