Skip to main content

പണിക്കര്‍കുണ്ട് -  വി.എം.എച്ച് റോഡ് നാടിന് സമര്‍പ്പിച്ചു

കോട്ടക്കല്‍ നഗരസഭയിലെ പതിനാറാം വാര്‍ഡ് പണിക്കര്‍കുണ്ടില്‍  വി.എം.എച്ച് റോഡ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ ഉപയോഗിച്ചാണ്  റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. കോട്ടക്കല്‍ നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍  അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബുഷ്റാ ഷബീര്‍, സ്ഥിരം സമിതി ചെയര്‍മാന്‍ സാജിദ് മങ്ങാട്ടില്‍,  ചെയര്‍പേഴ്‌സണ്‍ ടി.വി സുലൈഖാബി, കൗണ്‍സിലര്‍ സുലൈമാന്‍ പാറമ്മല്‍, കെ.എം. ഖലീല്‍, സെമീറുദ്ധീന്‍ ഇരണിയന്‍, കുഞ്ഞിപ്പ പാലപ്പുറ എന്നിവര്‍ പങ്കെടുത്തു.
 

date