Post Category
വൃക്ഷത്തൈകള്‍ വിതരണത്തിന്
കൊച്ചി: തേക്ക് സ്റ്റമ്പും വിവിധഇനം ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള വൃക്ഷത്തൈകളും ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളി മണിമല റോഡിലുള്ള എറണാകുളം സോഷ്യല്‍ ഫോറസ്ട്രി കോംപ്‌ളക്‌സ് കോമ്പൗണ്ടില്‍ നിന്ന് മാര്‍ച്ച് 9 മുതല്‍ വിതരണം ചെയ്യും. ആവശ്യക്കാര്‍ക്ക് തേക്ക് സ്റ്റമ്പ് ഒന്നിന് ഏഴു രുപ നിരക്കിലും വലിയ കൂടതൈ ഒന്നിന് 45 രൂപ, ചെറിയ കൂടതൈ ഒന്നിന് 17 രൂപ നിരക്കിലും ലഭിക്കും. ആവശ്യക്കാര്‍ ഇമെയില്‍ വഴിയോ എസ്എംഎസ് വഴിയോ ഫോണ്‍ നമ്പറിലോ രജിസ്റ്റര്‍ ചെയ്യണം. കണ്ടല്‍ തൈകളും ചതുപ്പുനിലങ്ങളില്‍ വച്ചു പിടിപ്പിക്കാന്‍ കഴിയുന്ന മറ്റിനം വൃക്ഷത്തൈകളും ഒരുക്കുന്നുണ്ട്. കണ്ടല്‍ത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന പഞ്ചായത്തുകള്‍ സന്നദ്ധത അിറയിക്കണം. ഇ-മെയില്‍ -harithakeralam18@gmail.com, എസ്എംഎസ് ചെയ്യേണ്ട ഫോണ്‍ നമ്പര്‍-- 9447979141, ഫോണ്‍ - 0484- 2344761
date
- Log in to post comments