Skip to main content

ദേശീയപാതാ സ്ഥലമെടുപ്പ്; രേഖകളുമായി ഹാജരാകണം

നാഷണല്‍ ഹൈവേ 66 വികസനത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം പള്ളിമുക്ക് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍(എല്‍.എ), എന്‍ എച്ച് എ ഐ യൂണിറ്റ് നമ്പര്‍-2 ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെട്ടുവരുന്ന വില്ലേജുകളിലെ നാഷണല്‍ ഹൈവേ നിയമ പ്രകാരമുള്ള വിചാരണ വടക്കേവിള വില്ലേജ് ഓഫീസിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസില്‍ നടക്കും.
തഴുത്തല വില്ലേജ് - ജൂലൈ 22 ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ജൂലൈ 24 വരെ. മയ്യനാട് വില്ലേജ് - ഓഗസ്റ്റ് 10 ന് രാവിലെ 10 മുതല്‍ ഓഗസ്റ്റ് 12 ന് ഉച്ചവരെ. ആദിച്ചനല്ലൂര്‍ വില്ലേജ് - ഓഗസ്റ്റ് 17 ന് രാവിലെ 10 മുതല്‍ ഓഗസ്റ്റ് 20 ന് ഉച്ചവരെ. ശക്തികുളങ്ങര വില്ലേജ് - ഓഗസ്റ്റ് 26ന് രാവിലെ 10 മുതല്‍ ഓഗസ്റ്റ് 27 ന് ഉച്ചവരെ.
കക്ഷികള്‍ നോട്ടീസില്‍ പറയുന്ന 17 രേഖകളുമായി അനുവദിച്ച തീയതിയിലും സമയത്തും വിചാരണയ്ക്ക് ഹാജരാകണമെന്ന്  സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എം ബിപിന്‍ കുമാര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1864/2020)
 

date