Skip to main content

ജില്ലയില്‍ മൂന്നാമത്തെ കോവിഡ് മരണം

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജൂലൈ 12 ന് മരിച്ച വാളത്തുംഗല്‍ സ്വദേശി ത്യാഗരാജന്‍(74) ന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. മുളങ്കാടകം ഗ്യാസ് ക്രിമിറ്റോറിയത്തില്‍ ഇന്നലെ(ജൂലൈ 13) അഞ്ചുമണിയോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കരിച്ചു.
ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്. മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയ കാവനാട് സ്വദേശി സേവ്യര്‍(65), കോവിഡ് ബാധിച്ച് ജൂണ്‍ 22 ന് മരിച്ച മയ്യനാട് സ്വദേശി വസന്തകുമാര്‍(68) എന്നവരുടേതായിരുന്നു മറ്റ് രണ്ട് കോവിഡ് മരണങ്ങള്‍.
(പി.ആര്‍.കെ നമ്പര്‍ 1873/2020) 

 

date