ജില്ലയില്‍ സുഭിക്ഷ കേരളം പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമാക്കും- ജില്ലാ ആസൂത്രണ സമിതി
ജില്ലയിലെ സുഭിഷ കേരളം പദ്ധതി കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു.ധനകാര്യ കമ്മീഷന്‍ ഫണ്ട് അടിസ്ഥാനപ്പെടുത്തി പദ്ധതി പുന:പരിശോധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആസൂത്രണ സമിതിയുടെ അംഗീകാരം എത്രയും വേഗം വാങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി പറഞ്ഞു.
പദ്ധതി നിര്‍വഹണത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. ഇവ മോണിറ്റര്‍ ചെയ്യുന്നതിന് ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ പ്രത്യേക സംവിധാനമേര്‍പ്പെടുത്തണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.
നഗരസഞ്ചയം പദ്ധതിയിലുള്‍പ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് പ്രയോജനപ്പെടുത്തി പദ്ധതി പ്രവര്‍ത്തനം നടത്തുന്നതിന് തീരുമാനമായി. 10 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും 35 ഗ്രാമപഞ്ചായത്തുകള്‍ക്കും ഏഴ് മുന്‍സിപ്പാലിറ്റികള്‍ക്കുമാണ് തുക ലഭ്യമാവുക. ജനസംഖ്യക്ക് ആനുപാതികമായാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കുക. ശുചിത്വം, കുടിവെള്ളം മേഖലകള്‍ക്കാണ് ഫണ്ട് അനുവദിക്കുന്നത്.
കൊടുവള്ളി നഗരസഭയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2020 -21 ആക്ഷന്‍ പ്ലാന്‍ സമിതി അംഗീകരിച്ചു. ജില്ലാ ആസൂത്രണ സമിതി കാര്യാലയത്തിന്റെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് ഇതുവരെ നല്‍കാത്ത എല്ലാ തദ്ദേശസ്ഥാപനങ്ങളും ഫണ്ട് നല്‍കണമെന്നും നിര്‍ദേശം നല്‍കി. നന്‍മണ്ട, ചാത്തമംഗലം, കിഴക്കോത്ത്, കുന്നുമ്മല്‍, എടച്ചേരി, തൂണേരി, കൂരാച്ചുണ്ട്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളുടേയും തൂണേരി, കുന്നുമ്മല്‍, തോടന്നൂര്‍, മേലടി, പന്തലായനി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തുകളുടേയും പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കി.സുഭിക്ഷ കേരളം, ജില്ലാ പ്ലാന്‍ എന്നിവയുടെ അവലോകനം അടുത്ത ആസൂത്രണ സമിതി
മുതല്‍ നടത്തുന്നതിനും തീരുമാനിച്ചു.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അധ്യക്ഷനായി. ജില്ലാ കലക്ടര്‍ സാംബശിവ റാവു, ഡപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ ശ്രീലത, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments