Post Category
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നടുവണ്ണൂരില്‍ രണ്ട് റോഡുകള്‍ പ്രവൃത്തി ഉദ്ഘാടനം ഇന്ന് (14-07-2020)
നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പുരുഷന് കടലുണ്ടിഎം. എല്‍ എ ഇന്ന്(ജൂലൈ 14) നിര്‍വഹിക്കും. രാവിലെ 10 ന് വെങ്ങളത്ത്കണ്ടി തറോല്‍ മീത്തല്‍ റോഡ്, 12 മണിക്ക് കാവില്‍ തുരുത്തിമുക്ക് റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘടനമാണ് എം. എല്‍. എ നിര്‍വഹിക്കുക. വെങ്ങളത്ത്കണ്ടി തറോല്‍ മീത്തല്‍ റോഡിന് 30 ലക്ഷവും കാവില്‍ തുരുത്തിമുക്ക് റോഡിന് 40 ലക്ഷവും ചെലവഴിച്ചാണ് പ്രവൃത്തി നടക്കുക. ചടങ്ങില്‍ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യശോദ തെങ്ങിട അധ്യക്ഷത വഹിക്കും.
date
- Log in to post comments