Post Category
കൊയിലാണ്ടി നഗരത്തിലെ മാര്‍ക്കറ്റുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണം
കൊയിലാണ്ടി നഗരത്തിലെ മാര്‍ക്കറ്റുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ പറഞ്ഞു. ജൂലായ് അഞ്ചിന് കൊയിലാണ്ടി മാര്‍ക്കറ്റില്‍ പച്ചക്കായ ഇറക്കിയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ക്കറ്റിലെ മൂന്ന് കടകള്‍ താല്‍ക്കാലികമായി അടപ്പിക്കുകയും ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പെടെ പത്തോളം തൊഴിലാളികളെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇവര്‍ക്ക് അടിയന്തരമായി കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ നഗരത്തില്‍ എത്തുന്ന എല്ലാവരും തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
date
- Log in to post comments