Post Category
ഓട്ടോ ടാക്‌സി വായ്പ
പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് ഓട്ടോ ടാക്‌സി വായ്പ അനുവദിക്കുന്നു. പരമാവധി 3.70 ലക്ഷം രൂപ വായ്പയായി ലഭിക്കും. അപേക്ഷകര്‍ 18നും 55നും മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപയിലും നഗരപ്രദേശങ്ങളില്‍ 120000 രൂപയിലും കവിയരുത്. അപേക്ഷകര്‍ക്ക് ഓട്ടോ/ടാക്‌സി ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. വായ്പ തുക ആറ് ശതമാനം പലിശ നിരക്കില്‍ അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ വസ്തുജാമ്യമോ ഉദേ്യാഗസ്ഥ ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ പന്തളം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04734 253381.
date
- Log in to post comments