Post Category
ഓണ്‍ലൈന്‍ എന്‍.സി.സി ക്യാമ്പ് സമാപിച്ചു
എന്‍.സി.സി കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടന്നുവന്ന ദേശീയ തല എന്‍.സി.സി വെര്‍ച്ച്വല്‍ ക്യാമ്പ് 'ഏക് ഭാരത് ശ്രഷ്ഠ ഭാരത'് സമാപിച്ചു. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെയും രാജസ്ഥാനിലെയും കേഡറ്റുകള്‍ തമ്മില്‍ ഓണ്‍ലൈനായി സംവാദം നടത്തി. കേരളത്തിലെയും രാജസ്ഥാനിലെയും കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. മെട്രോമാന് ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ സംവാദം നടന്നു. നിപ്പ , കോവിഡ് 19 പ്രതിരോധ സംവിധാനങ്ങളെപ്പറ്റി ഇരു സംസ്ഥാനങ്ങളിലെയും കേഡറ്റുകള്‍ തമ്മില്‍ സംവാദം നടത്തി.
കോഴിക്കോട് ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എ.വൈ രാജന് ക്യാമ്പിന് നേതൃത്വം നല്കി.
date
- Log in to post comments