Skip to main content

ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രം നാടിന്  സമര്‍പ്പിച്ചു

 

 

കോഴിക്കോട് ജില്ലയില്‍ ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ ബേപ്പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി നാടിന് സമര്‍പ്പിച്ചു.  വികെസി മമ്മദ് കോയ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍  ആരോഗ്യ വകുപ്പ് മന്ത്രി  കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി  ഉദ്ഘാടനം  നിര്‍വഹിച്ചു. എന്‍എച്ച്എം പ്ലാന്‍ ഫണ്ടും കോര്‍പ്പറേഷന്‍ ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്.

        ചടങ്ങില്‍  കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍  തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായി.  കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി  ചെയര്‍മാന്‍ ബാബുരാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നവീന്‍ എ, ആര്‍ദ്രം മിഷന്‍ അസി. നോഡല്‍ ഓഫീസര്‍  ഡോ. അഖിലേഷ്, കൗണ്‍സിലര്‍മാരായ  പി.പി.ബീരാന്‍ കോയ, എന്‍.സതീഷ്‌കുമാര്‍, ഗിരിജ ടീച്ചര്‍,  ഷാനിയ, ഷൈമ പൊന്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍  പേരോത്ത് പ്രകാശന്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍  ഡോ.ദീപ നന്ദിയും പറഞ്ഞു.

date