Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് സമ്പാദ്യ സമാശ്വാസ വിതരണം

 

എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി  തുക വിതരണം ചെയതു. ഫിഷറീസ് വകുപ്പിന്‍റെ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ അംഗമായിട്ടുളള മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണഭോക്തൃവിഹിതത്തിനോടൊപ്പം 1500 രൂപ സംസ്ഥാന വിഹിതവും മത്സ്യത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് വിതരണം ചെയ്തുവരുന്നു. സാധാരണയായി ഗുണഭോക്തൃ
വിഹിതത്തിനു തുല്യമായ തുകയാണ് മത്സ്യതൊഴിലാളികള്‍ക്ക് വിതരണം ചെയ്തു വന്നിരുന്നത്. എന്നാല്‍ കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ അടച്ച വിഹിതം കണക്കാക്കാതെ എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും 1500 രൂപ സംസ്ഥാന വിഹിതം നല്‍കാനുളള സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് തുക 
വിതരണം ചെയ്യുന്നത്.

date