Skip to main content

തൊഴിലുറപ്പില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വിവിധ പദ്ധതികള്‍ അപേക്ഷ ക്ഷണിച്ചു

അങ്കമാലി: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി കാലിതൊഴുത്ത്, കോഴിക്കൂട്, ആട്ടിന്‍കൂട്, അസോള ടാങ്ക്, ഗാര്‍ഹിക കംപോസ്റ്റ് പിറ്റ്, ഫാം പോണ്ട്, സോക്ക് പിറ്റ്, കിണര്‍ റീചാര്‍ജിംഗ് സ്‌കീമുകള്‍ നടപ്പിലാക്കുന്നു. അങ്കമാലി ബ്ലോക്കിലെ കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍, പഞ്ചായത്തുകളില്‍ താമസിക്കുന്ന ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്കും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് ആനുകൂല്യം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ ജൂലൈ 28 ന് മുമ്പായി അതാത് പഞ്ചായത്ത് ഓഫീസുകളില്‍ അപേക്ഷ നല്‍കണമെന്ന് ബി.ഡി.ഒ അറിയിച്ചു.
 

date