അയ്യപ്പന് പൊറ്റയിലെ ആദിവാസി കോളനിയില്‍ ഇന്നുമുതല്‍ വൈദ്യുതി വെളിച്ചം എത്തും സ്വിച്ച് ഓണ്‍ കര്‍മ്മം മന്ത്രി എ.കെ ബാലന് നിര്‍വഹിക്കും
മലമ്പുഴ ഗ്രാമപഞ്ചായത്തിലെ അയ്യപ്പന് പൊറ്റയില്‍ ആദിവാസി കുടുംബങ്ങളില്‍ ഇനി മുതല്‍ വൈദ്യുതി വെളിച്ചം എത്തും. വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ , നിയമ സാംസ്കാരിക പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ. കെ ബാലന് ഇന്ന് (ജൂലൈ 16ന് )ഓണ്‍ലൈനായി നിര്‍വഹിക്കും.സ്ഥലം എംഎല്‍എയും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് ഓണ്‍ലൈന്‍ പരിപാടിയില്‍ അധ്യക്ഷനാകും. രാവിലെ 11ന് അയ്യപ്പന്‍പൊറ്റ സാംസ്കാരിക നിലയത്തില്‍ നടക്കുന്ന പരിപാടിയില്‍ കെ.എസ്.ഇ.ബി പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി.വി കൃഷ്ണദാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ കീഴിലുള്ള 134 കോളനികളിലെ 406 കുടുംബങ്ങള്‍ക്ക് വീട് വൈദ്യുതീകരണം വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 40.38 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാക്കിവരുന്നു. പദ്ധതിയുടെ ആദ്യഘട്ട വൈദ്യുതീകരണ പ്രവര്‍ത്തനമാണ് അയ്യപ്പന്‍പൊറ്റയില്‍ പൂര്‍ത്തിയായത്. അയ്യപ്പന്‍പൊറ്റ ആദിവാസി കോളനിയിലെ 11 വീടുകള്‍ 1,01910 രൂപ ചിലവഴിച്ചാണ് വൈദ്യുതീകരിച്ചത്. മലമ്പുഴ നിയോജക മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ കോളനികളിലെ 80 ശതമാനം വീടുകളിലും വൈദ്യുതീകരണ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു . പട്ടികവര്‍ഗ്ഗ വികസനവകുപ്പ് ഡയറക്ടര്‍ ഡോ. പി. പുഗഴേന്തി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ഷൈജ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന് , ജില്ലാപഞ്ചായത്ത് അംഗം കെ. രാജന്, വൈസ് പ്രസിഡന്റ് സാലി വര്‍ഗീസ്, ഊരുമൂപ്പന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
- Log in to post comments