Skip to main content

കര്‍ശനമായി ക്വാറന്റൈന്‍ ഉറപ്പു വരുത്തുന്നതിനുള്ള നടപടികളും നടത്തുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 രോഗബാധ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പ്രദേശങ്ങളെ പ്രത്യേകം ക്ലസ്റ്ററുകളായി തിരിച്ച് രോഗ നിരീക്ഷണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കായംകുളം, കുറത്തികാട്, നൂറനാട്, പള്ളിത്തോട്, എഴുപുന്ന എന്നിവിടങ്ങളാണ് പ്രത്യേക ക്ലസ്റ്ററുകളായി കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ആരോഗ്യസ്ഥാപനം കേന്ദ്രീകരിച്ച് പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുകയും കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.  ക്ലസ്റ്റര്‍ പ്രദേശങ്ങളില്‍ പ്രത്യേക മൈക്ക് അനൗണ്‍സ്‌മെന്റ് നടന്നു വരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ സംഘങ്ങളായി തിരിഞ്ഞ് ഭവന സന്ദര്‍ശനം നടത്തി നിരീക്ഷണവും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. കൂടാതെ കര്‍ശനമായി ക്വാറന്റൈന്‍ ഉറപ്പു വരുത്തുന്നതിനുള്ള നടപടികളും നടത്തുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

date