കാർത്തികപ്പള്ളി താലൂക്കിൽ പരാതിപരിഹാര അദാലത്ത് 18ന്
ആലപ്പുഴ: പൊതുജനങ്ങളുടെ പരാതികൾക്കും അപേക്ഷകൾക്കും അതിവേഗത്തിലും ജനസൗഹൃദപരമായും തീർപ്പുണ്ടാക്കുന്നതിന് കാർത്തികപ്പള്ളി താലൂക്കിലെ ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് ഓണ്‍ലൈനായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ജൂലൈ 18നു നടത്തും. അദാലത്തിലേക്ക് അക്ഷയ സെന്റർ വഴി അപേക്ഷ നൽകിയവരിൽ സമയം അനുവദിച്ചു നൽകിയ അപേക്ഷകർ മാത്രം 18നു അവർക്ക് അനുവദിച്ച കൃത്യസമയത്ത് അവർ അപേക്ഷിച്ച അക്ഷയ സെന്ററിൽ ഹാജരായി ജില്ല കളക്ടർ എ അലക്സാണ്ടറോട് നേരിട്ട് സംസാരിക്കാം. പരാതികൾ വകുപ്പ് മേധാവികളുമായി ജില്ല കളക്ടർ വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ച് പരിഹരിക്കും. അക്ഷയ സെന്റർ വഴി അപേക്ഷ സമർപ്പിച്ചവരിൽ ബാക്കിയുള്ള അപേക്ഷകരുടെ അദാലത്ത് ഓഗസ്റ്റ് ഒന്നിന് നടത്തും. തിരക്ക് ഒഴിവാക്കി അക്ഷയ സെന്ററുകളിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചും സാമൂഹിക അകലം പാലിച്ചും അദാലത്ത് നടത്തേണ്ടതിനാലാണ് ഇവ്വിധത്തിൽ ക്രമീകരണം.
- Log in to post comments