Skip to main content

ജില്ലയിലെ കൺടൈൻമെൻറ് സോണുകളിൽ ബ്രേക്ക്‌ ദി ചെയിൻ ബോധവത്കരണവുമായി ആരോഗ്യ വകുപ്പ് 

എറണാകുളം : ജില്ലയിലെ കൺടൈൻമെൻറ് സോണുകളിൽ പൊതുജനങ്ങൾക്ക് ബോധ വത്കരണവുമായി ആരോഗ്യ വകുപ്പ്.  ബ്രേക്ക്‌ ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നടത്തുന്ന ബി ദി ചെയിൻ ബ്രേക്കർ  പ്രോഗ്രാമിന്റെ ഭാഗമായാണ് ബോധവത്കരണം നടത്തുന്നത്. ചെല്ലാനം, ആലുവ പ്രദേശങ്ങൾക്ക് പുറമെ മറ്റു പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് അന്നൗൺസ്‌മെന്റ് നടത്തുന്നുണ്ട്. കൺടൈൻമെൻറ് സോണുകളിൽ ആളുകൾ വീട്ടിൽ തന്നെ കഴിയുക, ആവശ്യമില്ല സാധനങ്ങൾ വിൽക്കുന്ന കടകളിൽ സാമൂഹിക അകലം പാലിക്കുക, ബ്രേക്ക്‌ ദി ചെയിൻ നിർദേശങ്ങൾ പിന്തുടരുക, രോഗ ലക്ഷണമുള്ളവർ പുറത്തിറങ്ങാതിരിക്കുക, ആരോഗ്യ വകുപ്പിന്റെ ടെലിമെഡിസിൻ സംവിധാനത്തിൽ വിവരമറിയിക്കുക, സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ ആണ് ആരോഗ്യ വകുപ്പ് പ്രധാനമായി പൊതുജനങ്ങളോട് പങ്കു വെക്കുന്നത്.  ജൂലൈ 8ന് ആരംഭിച്ച ബോധവത്കരണ പരിപാടി ഏതാനും ദിവസങ്ങൾ കൂടി തുടരും. രോഗസാധ്യത കൂടുതലുള്ള ചെല്ലാനത്ത് ശക്തമായ ബോധവത്കരണം നടത്താൻ ആണ് ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നത്

date