Skip to main content

ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശനം (2020-21)

 

 

ഐ.എച്ച്.ആര്‍.ഡിയുടെകീഴില്‍ എറണാകുളം(0484-2575370, 8547005097), ചെങ്ങന്നൂര്‍ (0479-2451424,8547005032), അടൂര്‍(04734-230640,8547005100), കരുനാഗപ്പള്ളി(0476-2665935,8547005036), കല്ലൂപ്പാറ(0469-2678983,8547005034), ചേര്‍ത്തല (0478-2553416, 8547005038) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 6 എഞ്ചിനീയറിംഗ്‌കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ മേല്‍പറഞ്ഞ കോളേജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ്പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം. ജൂലൈ 17 രാവിലെ 10 മണി മുതല്‍ ആഗസ്റ്റ് മൂന്ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 600/- രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ ്ഓണ്‍ലൈനായോ/ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്റ്ഡ്രാഫ്റ്റ് സഹിതം ആഗസ്റ്റ് 6 വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.in ഇമെയില്‍ ihrd.itd@gmail.com  എന്നിവ മുഖാന്തിരംലഭ്യമാണ്. 

 

 

 

date