ജില്ലാ കളക്ടറുടെ മല്ലപ്പള്ളി താലൂക്ക്തല അദാലത്തില്‍ 11 പരാതികള്‍ പരിഹരിച്ചു
ഓണ്‍ലൈനായി നടത്തിയ ജില്ലാ കളക്ടറുടെ മല്ലപ്പള്ളി താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തില്‍ 32 പരാതി ലഭിച്ചതില്‍ 11 എണ്ണം പരിഹരിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയിലാണ് ഓണ്‍ലൈന്‍ അദാലത്ത് നടന്നത്. കോട്ടാങ്ങല്‍, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തുകളിലെ നാല് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ ആറു പരാതികള്‍ കേള്‍ക്കാന്‍ സാധിച്ചില്ല. ഇതൊഴികെ 26 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 11 എണ്ണം പരിഹരിച്ചു.
ലഭിച്ച പരാതികളില്‍ 15 എണ്ണം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. പരാതിക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് അദാലത്തില്‍ പങ്കെടുത്തത്. ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ വെട്ടിമാറ്റുന്നത് സംബന്ധിച്ച് ഏഴു പരാതികള്‍ ലഭിച്ചു. റേഷന്‍ കാര്‍ഡ് എപിഎല്ലില്‍ നിന്ന് ബിപിഎല്ലിലേക്ക് മാറ്റുന്നതിന് ആറു പരാതികള്‍ ലഭിച്ചു. വീടും വസ്തുവും ഇല്ല തുടങ്ങിയ പരാതികളും പരിഗണനയ്ക്ക് വന്നു. അദാലത്തില്‍ എഡിഎം അലക്‌സ് പി. തോമസ്, എല്‍എ ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
- Log in to post comments