Skip to main content

ഏഴു പഞ്ചായത്തിലും രണ്ട് നഗരസഭകളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഉടന്‍ ആരംഭിക്കും: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

    അടൂര്‍ മണ്ഡലത്തില്‍ ഏഴു പഞ്ചായത്തിലും രണ്ട് നഗരസഭയിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ഓരോ സ്ഥലത്തും ഇനി പറയുന്ന പ്രകാരം കിടക്കകള്‍ സജ്ജീകരിക്കും:  ഏറത്ത് 120, ഏഴംകുളം 120, കടമ്പനാട് 100, പള്ളിക്കല്‍ 100, പന്തളം തെക്കേക്കര 100, കൊടുമണ്‍ 50, അടൂര്‍ നഗരസഭ 250, പന്തളം നഗരസഭ 200 എന്നീ നിലയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങും.
തുമ്പമണ്ണില്‍ ഉടന്‍ സെന്റര്‍ കണ്ടെത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. അടൂര്‍ നഗരസഭയിലും ഏഴംകുളം, ഏറത്ത് പഞ്ചായത്തുകളില്‍ ഉടന്‍ തന്നെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കുന്നതിന് ചീഫ് കോര്‍ഡിനേറ്റര്‍ ഡോ. ഹരീഷിനെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെയും ചുമതലപ്പെടുത്തിയതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
 

date