Skip to main content

കെട്ടിടങ്ങൾ ഏറ്റെടുത്തു

ജില്ലയിൽ കോവിഡ് 19 സമൂഹവ്യാപനം തടയുന്നതിനുളള മുന്നൊരുക്കങ്ങളുടെ ഭാഗമായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, റിവേഴ്‌സ് ക്വാറന്റയിൻ ഫെസിലിറ്റീസ് സെന്ററുകൾ എന്നിവ തുടങ്ങുന്നതിന് കെട്ടിടങ്ങൾ ഏറ്റെടുക്കുന്നത് തുടരുന്നു. തലപ്പിളളി താലൂക്കിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മായന്നൂർ ജവഹർ നവോദയ വിദ്യാലയം, ചേലക്കര ഗ്രാമപഞ്ചായത്തിലെ ഗവ. പോളിടെക്‌നിക്ക് കോളേജ് എന്നീ കെട്ടിടങ്ങൾ ഏറ്റെടുത്ത് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. ഡെപ്യൂട്ടി കളക്ടർ സോളി ആന്റണി നോഡൽ ഓഫീസറായ ഉദ്യോഗസ്ഥസംഘത്തിനാണ് സിഎഫ്എൽടിസി/ആർക്യൂഎഫ്‌സിയുടെ ചുമതല.

date