Post Category
സിഎഫ്എൽടികളിലെ മാലിന്യസംസ്‌ക്കരണം: അപേക്ഷ ക്ഷണിച്ചു
തൃശൂർ ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ മാലിന്യനിർമ്മാർജ്ജനം നിർവഹിക്കാൻ സാങ്കേതിക സംവിധാനങ്ങളുളള ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിൽ പ്രവൃത്തിപരിചയമുളളവരായിരിക്കണം അപേക്ഷകർ. അപേക്ഷ ജൂലൈ 24 നകം ജില്ലാ പഞ്ചായത്തിലെ ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർക്ക് നൽകണം. ഫോൺ: 0487 2360154. ഇ-മെയിൽ: tsctsrkerala@gmail.com
date
- Log in to post comments