മത്സര പരീക്ഷകൾകൾക്കും സ്‌കോളർഷിപ്പ് പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പ്രത്യേക പരിശീലനങ്ങളും നൽകും.
ഇത്തവണ മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 411 പേരാണ് എൽഎസ്എസ് നേടിയത്. 173പേർ യുഎസ്എസ് പരീക്ഷയും വിജയിച്ചു.പ്ലസ്ടു പരീക്ഷയിലും ഉന്നത വിജയം നേടി. ഇത് മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ ഗുണനിലവാരം വർദ്ധിച്ചുവരുന്നതിന്റെ സൂചനയാണെന്നും വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും അദ്ധ്വാനത്തിൻ്റെയും പാഠം പദ്ധതിയുടെ മികച്ച പ്രവർത്തനത്തിന്റെയും ഫലമാണെന്നും കൺവീനർ കെ.വി. വിനോദൻ പറഞ്ഞു.
പേരാമ്പ്ര മണ്ഡലത്തിലെ എംഎൽഎ മന്ത്രി ടി.പി രാമകൃഷ്ണൻ ചെയർമാനായ വിദ്യാഭ്യാസ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.കൺവീനർ കെ.വി.വിനോദൻ, ജോയിന്റ് കൺവീനർ വിനോദൻ സി.കെ, മണ്ഡലം വികസന മിഷൻ കൺവീനർ എം.കുഞ്ഞമ്മദ്, സി. എച്ച്. സനോപ്, മണ്ഡലം പരിധിയിലെ എ.ഇ.ഒ, ഡിഇഒ ഡയറ്റ് ഫാക്കൽറ്റി , അദ്ധ്യാപ സംഘടനാ പ്രതിനിധികൾ, എന്നിവരാണ് സമിതിയിലുളളത്. അദ്ധ്യാപകർ, സകൂൾ മാനേജ്‌മെന്റ് തുടങ്ങിയവരുടെ പൂർണപിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
- Log in to post comments