Skip to main content

തീരദേശമേഖലകളില്‍ സൗജന്യ അരി വിതരണം തുടങ്ങി

    ജില്ലയിലെ തീവ്ര കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള തീരദേശമേഖലകളിലെ റേഷന്‍ കോര്‍ഡുടമകള്‍ക്കുള്ള സൗജന്യ അരി വിതരണം തുടങ്ങി. അഞ്ച് കിലോഗ്രാം അരിയാണ് കാര്‍ഡുമകള്‍ക്ക് വിതരണം ചെയ്യുന്നത്. തീവ്ര കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ള പൊന്നാനി, താനൂര്‍ നഗരസഭകളിലെ തീരദേശ മേഖലയിലുള്‍പ്പെടുന്ന വാര്‍ഡുകളിലും വെളിയങ്കോട്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തുകളിലുമാണ് സൗജന്യമായി അരി വിതരണം ചെയ്യുന്നത്. എല്ലാ റേഷന്‍ കാര്‍ഡുടമകളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍  പാലിച്ച് റേഷന്‍ കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date