Post Category
പെരിന്തല്‍മണ്ണയിലെ അക്കരക്കാടന്‍ കുന്ന് കുളിക്കടവ് ഉദ്ഘാടനം ചെയ്തു
പെരിന്തല്‍മണ്ണ നഗരസഭയിലെ ഒമ്പതാം വാര്‍ഡിലെ അക്കരക്കാടന്‍ കുന്ന് തോട്ടില്‍ നിര്‍മിച്ച കുളിക്കടവ് നഗരസഭ ചെയര്മാന് എം.മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. നഗരസഭാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.95 ലക്ഷം രൂപ ചെലവിലാണ് കുളിക്കടവ് നവീകരിച്ചത്. വര്‍ഷങ്ങളായി ആശ്രയിക്കുന്ന കുളിക്കടവ് മികച്ച രൂപത്തില്‍ പുനര്‍നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യമാണ് നഗരസഭ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. ചടങ്ങില്‍ വൈസ് ചെയര്മാന് നിഷി അനില്‍ രാജ്, കൗണ്‍സിലര്‍മാരായ കാരയില്‍ സുന്ദരന്‍, പി. മനാഫ്, നഗരസഭാ സെക്രട്ടറി അബ്ദുല്‍ സജീം തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments