റേഷന്‍ വിതരണം: മഞ്ഞ കാര്‍ഡിന് 35 കി.ഗ്രാം ഭക്ഷ്യധാന്യം സൗജന്യം
ജില്ലയിലെ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക്(മഞ്ഞ കാര്‍ഡ്) ഈമാസം 30 കിലോഗ്രാം അരിയും അഞ്ച് കിലോഗ്രാം ഗോതമ്പും റേഷന്‍ കടകളില്‍ നിന്ന് സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ(പിങ്ക് കാര്‍ഡ്) ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും ലഭിക്കും. രണ്ടു രൂപാ നിരക്കില്‍ ഭക്ഷ്യധാന്യം ലഭിക്കാന്‍ അര്‍ഹതയുള്ള മുന്‍ഗണനാ ഇതര സബ്സിഡി പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക്(നീല കാര്‍ഡ്) ഓരോ അംഗത്തിനും രണ്ട് കിലോഗ്രാം അരിയും മുന്‍ഗണനാ ഇതര നോണ്‍ സബ്സിഡി വിഭാഗത്തില്‍പ്പെട്ട വെള്ളകാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡ് ഒന്നിന് രണ്ട് കിലോഗ്രാം അരി അല്ലെങ്കില്‍ ഗോതമ്പ് ലഭിക്കും. വെള്ളകാര്‍ഡ് ഉടമകള്‍ക്ക് അരി 8.90 രൂപയ്ക്കും ഗോതമ്പ് 6.70 രൂപയ്ക്കുമാണ് ലഭിക്കുക. വെള്ളകാര്‍ഡ് ഉടമകള്‍ക്ക് ഇതിനു പുറമേ മൂന്നു കിലോഗ്രാം ആട്ട 15 രൂപ നിരക്കില്‍ സ്റ്റോക്കിന്‍റെ ലഭ്യതയനുസരിച്ച് ലഭിക്കും. ജില്ലയില്‍ ഈമാസം വിതരണത്തിനായി 3937 മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 3366 മെട്രിക് ടണ്‍ അരിയും 571 മെട്രിക് ടണ്‍ ഗോതമ്പുമാണ്.
വൈദ്യൂതീകരിച്ച വീടുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക് കാര്‍ഡ് ഒന്നിന് നാല് ലിറ്ററും മണ്ണെണ്ണ ലിറ്ററിന് 22 രൂപ നിരക്കില്‍ ലഭിക്കും. റേഷന്‍ വിതരണം സംബന്ധിച്ച വിശദവിവരങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ www.civilsupplieskerala.org.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
റേഷന്‍ വിതരണം സംബന്ധിച്ച് പരാതികളുള്ളവര്‍ 1800-425-1550 എന്ന ടോള്‍ഫ്രീ നമ്പരിലോ ജില്ലാ സപ്ലൈ ഓഫീസിലെ 0468-2222612 എന്ന നമ്പരിലോ, താലൂക്ക് സപ്ലൈ ഓഫീസുകളിലെ നമ്പരുകളിലോ അറിയിക്കാം. കോഴഞ്ചേരി-0468-2222212, കോന്നി-0468-2246060, തിരുവല്ല -0469-2701327, അടൂര്‍-04734-224856, റാന്നി-04735-227504, മല്ലപ്പള്ളി-0469-2752374. (പിഎന്‍പി 567/18)
- Log in to post comments