Skip to main content

കോന്നി ഗവ.മെഡിക്കല്‍ കോളജ്: രണ്ടു ലിഫ്റ്റ്കളുടെ കമ്മീഷനിംഗ് നടത്തി

കോന്നി ഗവ.മെഡിക്കല്‍ കോളജിലെ നിര്‍മാണം പൂര്‍ത്തീകരിച്ച രണ്ടു ലിഫ്റ്റ്കളുടെ കമ്മീഷനിംഗ് നടത്തി.  അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി.നൂഹും ഓരോ ലിഫ്റ്റുകള്‍ വീതം നാടമുറിച്ചാണ് കമ്മീഷനിംഗ് നടത്തിയത്.
        മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ പത്ത് ലിഫ്റ്റും, അക്കാഡമിക്ക് ബ്ലോക്കില്‍ രണ്ട് ലിഫ്റ്റുമാണ് സ്ഥാപിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ആശുപത്രി ബില്‍ഡിംഗില്‍ നിര്‍മിക്കുന്ന നാലു ലിഫ്റ്റുകളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ രണ്ടെണ്ണത്തിന്റെ കമ്മീഷനിംഗാണ് നടത്തിയത്.
      20 ആളുകള്‍ക്ക് കയറാനും, സ്ട്രക്ച്ചര്‍ കയറ്റാനും കഴിയുന്ന ബഡ് ലിഫ്റ്റാണ് കമ്മീഷന്‍ ചെയ്തത്. ഒരു ലിഫ്റ്റിന് 35 ലക്ഷം രൂപ വീതമാണ് ചിലവഴിച്ചത്. മുംബൈ ആസ്ഥാനമായ കോണ്‍എ കമ്പനിയാണ് നിര്‍മാണം നടത്തിയത്. ഒന്നാം ഘട്ടത്തിലുള്ള മറ്റു രണ്ട് ലിഫ്റ്റിന്റെ നിര്‍മാണവും പുരോഗമിക്കുന്നു.
    കമ്മീഷനിംഗിനു ശേഷം എംഎല്‍എയും കളക്ടറും ലിഫ്റ്റില്‍ കയറി മുകള്‍നിലയില്‍ സന്ദര്‍ശനം നടത്തി. മെഡിക്കല്‍ കോളജ് സ്‌പെഷല്‍ ഓഫീസര്‍ ഡോ. ഹരികുമാരന്‍ നായര്‍, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ആന്റണി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കോന്നി വിജയകുമാര്‍, ഡി.എം.ഒ ഡോ. എ.എല്‍.ഷീജ (ആരോഗ്യം), മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.എസ്.വിക്രമന്‍, സൂപ്രണ്ട് ഡോ. സജിത്കുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ എന്നിവരും കമ്മീഷനിംഗില്‍ പങ്കെടുത്തു.
 

date