ലഭ്യമായ വിഭവങ്ങളുടെ സംഭരണത്തിലൂടെ ഫലപ്രദമായ കോവിഡ് പ്രവര്‍ത്തനം
ലഭ്യമായ വിഭവങ്ങളുടെ ഫലപ്രദമായ സമാഹരണത്തിലൂടെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് കാല പ്രവര്‍ത്തനങ്ങള്‍ വേറിട്ടതാകുന്നു. ലോക്ക്ഡൗണ്‍ കാലത്ത് 300 പേര്‍ക്ക് വീതം ദൈനദിനം ഭക്ഷണം നല്‍കുന്നതിനായി ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ വേണ്ടി വന്ന വിഭവങ്ങളും പണവും വിവിധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍നിന്നും സംഭാവനയായി സ്വീകരിക്കുകയായിരുന്നു. ലോക്ക്ഡൗണിന് ശേഷം കമ്മ്യൂണിറ്റി കിച്ചണ്‍ അവസാനിപ്പിച്ച് ബജറ്റ് ഹോട്ടലിലേക്ക് മാറിയപ്പോള്‍ നീക്കിയിരുപ്പ് വന്ന തുക 1.5 ല
ക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നല്കി. തുടര്‍ന്ന് കോവിഡ്-19 പ്രാഥമിക ചികിത്സാകേന്ദ്രം 40 ബെഡുകളുമായി പൂട്ടിപ്പോയ ആശുപത്രി ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരുടെ രോഗികളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിന് രണ്ട് റോബോട്ടുകളെ പ്രവര്‍ത്തനക്ഷമമാക്കി.
പഞ്ചായത്ത് പ്രദേശത്തെ ഹൈസ്കൂളിലുണ്ടായിരുന്ന റോബോട്ടിനെയാണ് ആശുപത്രിക്ക് ഉതകുന്ന രീതിയില്‍ പുനക്രമീകരിച്ച് റോബോട്ട് നഴ്സിനെ സേവന സജ്ജമാക്കിയത്. ആപ്പോഴേക്കും പഞ്ചായത്ത്തലത്തില്‍ 100 ബഡുകളുള്ള പ്രാഥമിക ചികിത്സാകേന്ദ്രം ഉറപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വന്നു. അധികമായി ക്രമീകരിക്കേണ്ട 60 ബെഡുകള്‍ക്കായി സ്വകാര്യ വ്യക്തികളുടെ കണ്വന്ഷന് സെന്റര്‍ ഏറ്റെടുത്ത് ക്രമീകരണങ്ങള്‍ ആരംഭിച്ചപ്പോള്‍ പഞ്ചായത്ത് പ്രഖ്യാപിച്ച കാമ്പയിനാണ് 'ബഡ് ചലഞ്ച്'. സെന്ററിലേക്ക് വേണ്ട കട്ടിലും ബെഡും സംഭാവന നല്‍കുന്നതിനായിരുന്നു കാമ്പയിന്. രണ്ടു ദിവസം കൊണ്ട് ലഭിച്ച 67 കട്ടിലും 60 പുതിയ ബെഡും വാര്‍ഡ് മെമ്പര്‍മാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ചേര്‍ന്ന് സെന്ററിലെത്തിച്ച് ക്രമീകരിച്ചു വരുന്നു. ഇതോടൊപ്പം ആവശ്യമായ തലയിണ, ബഡ്ഷീറ്റ്, രോഗികളുടെ ഒരോരുത്തരുടേയും ഉപയോഗത്തിലേക്ക് വേണ്ടിവരുന്ന പേസ്റ്റ് മുതല്‍ ബക്കറ്റ് വരെയുള്ള ഒന്‍പതോളം സാധനങ്ങളടങ്ങിയ കിറ്റും പൂര്‍ണമായും സംഭാവനയായി ലഭിച്ചു. പുതുതായി ആരംഭിക്കുന്ന 65 കിടക്കകളുടെ പ്രാഥമിക ചികിത്സാകേന്ദ്രം തികച്ചും സംഭാവനയിലൂടെ പ്രവര്‍ത്തനക്ഷമമാക്കുവാന്‍ പഞ്ചായത്തിന് സാധിച്ചു. ഇതു കൂടാതെയാണ് രോഗവ്യാപനത്തിന്റെ ആദ്യഘട്ടം മുതലുള്ള 100 ഓളം സന്നദ്ധപ്രവര്‍ത്തകരുടെ മനുഷ്യപ്രയത്നം. ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളോടു സഹകരിക്കുന്ന എല്ലാവര്ക്കും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി നന്ദി രേഖപ്പെടുത്തി.
- Log in to post comments