Skip to main content

ഇ- ലേലം

 

 

ആലപ്പുഴ: പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വിവിധ ഇനം തടികളുടെ ഇ-ലേലം നടത്തുന്നു. ഓഗസ്റ്റ് അഞ്ചിന് പത്തനാപുരം, കടയ്ക്കാമണ്‍, വീയപുരം ഡിപ്പോകളിലും, ഓഗസ്റ്റ് പത്തിന് തുയ്യം, കോന്നി ഡിപ്പോകളിലും, ഓഗസ്റ്റ് പതിനാലിന് പത്തനാപുരം, അരീക്കക്കാവ് ഡിപ്പോകളിലും, ഓഗസ്റ്റ് 24ന് കടയ്ക്കാമണ്‍, കോന്നി ഡിപ്പോകളിലും, സെപ്റ്റംബര്‍ എട്ടിന് പത്തനാപുരം, അരീക്കക്കാവ്, വീയ്യപുരം ഡിപ്പോകളിലും, സെപ്റ്റംബര്‍ 14ന് കടയ്ക്കാമണ്‍, കോന്നി ഡിപ്പോകളിലും, സെപ്റ്റംബര്‍ 19ന് പത്തനാപുരം, തുയ്യം, അരീക്കക്കാവ് ഡിപ്പോകളിലുമാണ് ലേലം. വിശദവിവരത്തിന് ഫോണ്‍: 0475 2222617.

 

date