316 സ്രവ സാമ്പിളുകൾ കൂടി പരിശോധിച്ചു - ആർ. രാജേഷ് എം. എൽ. എ
മാവേലിക്കര :ചാരുംമൂട് പ്രദേശത്തെ 5 പഞ്ചായത്തുകളിൽ കഴിഞ്ഞ 2 ദിവസങ്ങളിലായി 316 സാമ്പിൾ കൂടി പരിശോധിച്ചതായി ആർ. രാജേഷ് എം. എൽ. എ. 235 ആന്റിജൻ ടെസ്റ്റും, 81 PCR ടെസ്റ്റും ഇതുവരെ നടത്തിയിട്ടുണ്ട്.
വള്ളികുന്നം പഞ്ചായത്തിൽ - 100 ആന്റിജൻ, 25 പി. സി. ആർ ടെസ്റ്റുകൾ,
പാലമേൽ പഞ്ചായത്തിൽ - 17 ആന്റിജൻ, 14 പി. സി. ആർ ടെസ്റ്റുകൾ,
നൂറനാട് പഞ്ചായത്തിൽ - 36 ആന്റിജൻ, 10 പി. സി. ആർ ടെസ്റ്റുകൾ,
താമരക്കുളം പഞ്ചായത്തിൽ - 17 ആന്റിജൻ, 22 പി. സി. ആർ ടെസ്റ്റുകൾ
ചുനക്കരയിൽ - 65 ആന്റിജൻ, 10 പി. സി. ആർ ടെസ്റ്റുകൾ
എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള ടെസ്റ്റുകളുടെ എണ്ണം. രണ്ട് ദിവസത്തിനുള്ളിൽ നടത്തിയ
235 ആന്റിജൻ ടെസ്റ്റുകളും നെഗറ്റീവാണ്. 81 പി. സി. ആർ ടെസ്റ്റുകളുടെ ഫലം പിന്നീട് വരും.
316 ടെസ്റ്റിൽ ITBP സ്റ്റാഫിന്റെ സമ്പർക്കപ്പട്ടികയിലുള്ളവർ, വിവിധ പോസിറ്റീവ് കേസുകളുടെ സമ്പർക്കപ്പട്ടികയിലുള്ളവരും ഉൾപ്പെടും.
കണ്ണനാകുഴിയിലെ മത്സ്യ വ്യാപാരിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരുടെയും പരിശോധനയും പൂർത്തിയായിട്ടുണ്ട്.
അടുത്ത ദിവസം ITBP യുടെ സെക്കന്ററി കോണ്ടാക്ടുകൾ, വിവിധ പോസിറ്റീവ് കേസുകളുടെ സെക്കന്ററി കോൺടാക്ടുകൾ ഉൾപ്പെടെ പരിശോധിക്കും, വെള്ളിയാഴ്ച യോട് കൂടി ഇത് ക്രമീകരിക്കുന്നതിനാണ് ആലോചിക്കുന്നത്. ഇതിനായി ബുധനാഴ്ച മെഡിക്കൽ ഓഫീസർമാരുടെ യോഗം ഓൺലൈനായി ചേരുമെന്നും
ആർ . രാജേഷ് എം. എൽ. എ അറിയിച്ചു.
- Log in to post comments