Skip to main content

തീരദേശ മേഖലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍

 

 

 

തീരദേശ മേഖലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദ്ദേശിച്ചു.  കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഓഫീസില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.  ആര്‍ആര്‍ടി പ്രവര്‍ത്തനം ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.  

 

പൊതു ജനങ്ങളുടെ ജാഗ്രത വളരെ അനിവാര്യമായ ഘട്ടത്തിലാണ് നാമുള്ളത്. ജില്ലയിലെ എഫ്എല്‍സി പ്രവര്‍ത്തനങ്ങള്‍ നല്ല നിലയിലാണുള്ളതെന്നും മന്ത്രി പറഞ്ഞു.  കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സെക്രട്ടറി ബിനു ഫ്രാന്‍സിസ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

 

 

date