Skip to main content

കോവിഡ് പ്രതിരോധം- പൊതുജന സഹകരണം പ്രതീക്ഷ നല്‍കുന്നു, നിയന്ത്രണങ്ങള്‍ തുടരും- മന്ത്രി എ.കെ.ശശീന്ദ്രന്‍

 

 

കോഴിക്കോട് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം പ്രതിരോധിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കുന്നത് പ്രതീക്ഷ നല്‍കുന്നതായും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ജില്ലയില്‍ തുടരുമെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ കലക്ടറേറ്റില്‍ മാധ്യമങ്ങളോട് പറഞ്ഞു.  ഒരു മരണാനന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുത്തവരില്‍ നിന്നുമാണ് സമൂഹവ്യാപനമുണ്ടായതെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.  സ്ഥിതിഗതികള്‍ ശാന്തമായി ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഈ നിയന്ത്രണങ്ങള്‍ തുടരും.  

 

പരിശോധനയും നിയന്ത്രണവും ശക്തിപ്പെടുത്താന്‍ വിവിധ തലങ്ങളിലായി 1,500 പരിശോധനകളാണ് ജില്ലയില്‍ പ്രതിദിനം നടത്തുന്നത്.  പരിശോധന ശക്തിപ്പെടുത്തും.  രോഗബാധിതരെ പ്രത്യേകം തരംതിരിച്ചാണ് ചികിത്സ നല്‍കുന്നത്.  ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ തുടങ്ങുന്നതിന് ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവ കൃത്യമായി നിരീക്ഷിക്കാന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.  ഡെപ്യൂട്ടി കലക്ടര്‍മാരും തഹസില്‍ദാര്‍മാരും ഇത്തരം കേന്ദ്രങ്ങളിലെ സൗകര്യം വിലയിരുത്തി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.  5,000 പേര്‍ക്കുള്ള ചികിത്സാ സൗകര്യത്തിനാണ് ഇത്തരത്തില്‍ ശ്രമിക്കുന്നത്.  ഗുരുതര രോഗാവസ്ഥയിലുള്ളവര്‍ക്കു മാത്രമായി മെഡിക്കല്‍ കോളേജിലെ പ്രവേശനം പരിമിതപ്പെടുത്തും.  അല്ലാത്തവരെ പ്രത്യേകം തരംതിരിച്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് അയക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ വിട്ടുവീഴ്ചയില്ലാതെ കര്‍ശന നടപടിയെടുക്കും.  ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ 1,000 ബെഡ് ചികിത്സാ സൗകര്യം വാഗ്ദാനം ചെയ്തിട്ടുണ്ട്.  അവ പരിശോധിച്ച് കാര്യക്ഷമത ഉറപ്പുവരുത്തും.  രോഗവ്യാപനം ഫലപ്രദമായി ചെറുക്കാനാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്. ഇളവുകള്‍ അനുവദിക്കാവുന്ന സ്ഥിതിയല്ല ഇപ്പോഴുള്ളത്.   നിയന്ത്രണങ്ങളോട് സഹകരിക്കുന്നതാണ് നിലവിലെ പൊതുപ്രവണത.  ഈ രീതിയില്‍ കാര്യക്ഷമമായി മുന്നോട്ടുപോയാല്‍ കോവിഡ് വിമുക്തജില്ലയായി കോഴിക്കോട് മാറുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

ജില്ലയില്‍ നിലവിൽ 11 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 12 ഗ്രാമപഞ്ചായത്തുകളിലുമായി 23 വാര്‍ഡുകളാണ് കണ്ടൈന്റ്‌മെന്റ് സോണുകൾ. വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളും കണ്ടൈന്റ്‌മെന്റ് സോണാണ് കൂടാതെ മുൻസിപ്പൽ ഏരിയയിലെ മുഴുവൻ ഹോട്ടലുകളും, കോഴിക്കോട് കോര്‍പ്പറേഷനിലെ 16 വാര്‍ഡുകളും കണ്ടൈന്റ്‌മെന്റ് സോണിലാണ്.

 

 

മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്റ്‌മെന്റ് സോണുകളായ പഞ്ചായത്തുകള്‍ 

 

1. പുറമേരി 

2. ഏറാമല 

3. എടച്ചേരി 

4. നാദാപുരം  

5. തൂണേരി 

6. മണിയൂര്‍ 

7. വില്യാപ്പള്ളി

8. പെരുമണ്ണ

9. അഴിയൂർ 

10. വാണിമേൽ 

11. ചെക്യാട് 

 

 

 

ജില്ലയിലെ 12 പഞ്ചായത്തുകളിലെ കണ്ടൈന്റ്‌മെന്റ് സോണുകളായ വാര്‍ഡുകള്‍

 

1. പുതുപ്പാടി ഗ്രാമപഞ്ചായത്ത് - അടിവാരം (6), എലിക്കാട് (7), കൈതപ്പൊയില്‍ (8)

 

2. മൂടാടി - ചിങ്ങപുരം (5)

 

3. ഒളവണ്ണ ഗ്രാമപഞ്ചായത്ത് - പാലാഴിപ്പാലയില്‍ (2) നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, പാലാഴി ഈസ്റ്റ്‌ (4)

 

4. വേളം - കൂളിക്കുന്ന് (8)

 

5. വളയം -ഓണപ്പറമ്പ് (11), വണ്ണാർ കണ്ടി (1), ചെക്കോറ്റ (14), മണിയാല (13), വാർഡ് 12ൽ ഉൾപ്പെട്ട വളയം ടൗൺ 

 

6. ചോറോട് -വൈക്കിലശ്ശേരി (7)

 

7. ചെങ്ങോട്ട്കാവ് -മാടക്കര (17)

 

8. മൂടാടി -വീരവഞ്ചേരി (4)

 

9. പേരാമ്പ്ര -ആക്കുപ്പറമ്പ് (17), എരവട്ടൂര്‍ (18), ഏരത്ത് മുക്ക് (19)

 

10. തലക്കുളത്തൂര്‍ -ചിറവക്കില്‍ (16)

 

11. ചങ്ങരോത്ത് -പറവൂര്‍ (14), മുത്തുവണ്ണാച്ച(15), കുനിയോട് (19)

 

12. പെരുവയൽ - പൂവാട്ടുപറമ്പ് ഈസ്റ്റ് (11)

 

 

കോഴിക്കോട് കോര്‍പ്പറേഷനിലെ 16 വാര്‍ഡുകളെയാണ് കണ്ടൈന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. അവ സ്ഥലം, വാര്‍ഡ് നമ്പര്‍ എന്ന ക്രമത്തില്‍ 

 

കുണ്ടായിത്തോട് (44), ചാലപ്പുറം (59), പന്നിയങ്കര(37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57) പുതിയറ(27), ചെട്ടിക്കുളം(2), പൊറ്റമ്മല്‍(29), തിരുത്തിയാട്ടുള്ള ഇന്റര്‍സിറ്റി ആര്‍ക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (13), ചെറുവണ്ണൂർ ഈസ്റ്റ് (45), പയ്യാനക്കൽ (55), പുതിയങ്ങാടി (74)

 

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ രണ്ട്  വാര്‍ഡുകളാണ് കണ്ടൈന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. 

 

കൊരയങ്ങാട് പച്ചക്കറി മാര്‍ക്കറ്റ് (33), 32 വാര്‍ഡുകളും മുൻസിപ്പൽ ഏരിയയിലെ മുഴുവൻ ഹോട്ടലുകളും.

 

date